പെരുമ്പിലാവ് : എസ്.എഫ്.ഐ. നേതാവായിരുന്ന എ.ബി. ബിജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി വേദി പങ്കിട്ട് സി.പി.എം. നേതാക്കൾ. കടവല്ലൂർ ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നിവരാണ് ഒരേ വേദിയിൽ എത്തിയത്. മണിയറക്കോട് ഒരികാൽകുന്ന് ക്വാറിക്കെതിരായ സമരത്തിലാണ് ഇവർ ഒന്നിച്ചത്.
ബിജേഷ് കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണ് യോഗത്തിൽ പങ്കെടുത്ത എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറിയായ റാഫി താഴത്തേതിൽ. കേസ് നടന്നുകൊണ്ടിരിക്കവേയാണ് എസ്.ഡി.പി.ഐ. നേതാവും സി.പി.എം. നേതാക്കളും വേദി പങ്കിട്ടത്. ഇവരെക്കൂടാതെ മറ്റ് നാല് പാർട്ടി അംഗങ്ങൾകൂടി ഈ പരിപാടിയിൽ പങ്കെടുത്തതായാണ് അറിവ്. യോഗത്തിനെത്തിയവരിൽ ഒരാൾ നിലവിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും മറ്റൊരാൾ മുൻ അംഗവുമാണ്.
സി.പി.എം. നേതാക്കൾ യോഗത്തിൽ പങ്കെടുത്തതും വേദി പങ്കിട്ടതും പാർട്ടി അണികളിലും പ്രവർത്തകരിലും ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..