• കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ വാഹനജാഥ ജാഥാ ക്യാപ്റ്റൻ സി.എ. ഗോപപ്രതാപന് പതാക കൈമാറി ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
വാടാനപ്പള്ളി : പരസ്പരം അഴിമതിയാരോപണങ്ങളുന്നയിച്ച് സി.പി.എം. നേതാക്കൾ മത്സരിക്കുന്നത് രാഷ്ട്രീയ അപചയത്തിന്റെ ഭാഗമാണെന്ന് ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. വിദൂരമല്ലാത്ത ഭാവിയിൽ ബംഗാളിലേക്കാൾ വലിയ അധഃപതനം കേരളത്തിലെ സി.പി.എം. നേരിടും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണജാഥ ഉദ്ഘാടനം ചെയ്യുകയായായിരുന്നു ടി.എൻ. പ്രതാപൻ.
ജാഥാ ക്യാപ്റ്റൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന് പാർട്ടി പതാക കൈമാറി. കോൺഗ്രസ് ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിഡന്റ് യു.കെ. പീതാംബരൻ അധ്യക്ഷനായി. ഡി.സി.സി. ഭാരവാഹികളായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, ഡി.സി.സി. അംഗം ഇർഷാദ് കെ. ചേറ്റുവ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. സുരേന്ദ്രൻ, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.എച്ച്. ഷാഹുൽ ഹമീദ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീനാ രവിശങ്കർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എച്ച്.എം. നൗഫൽ, മൊയ്തീൻഷാ പള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..