കൊരട്ടി : കൊരട്ടിയിൽ ഫാ. ഡേവിസ് ചിറമ്മേലിന്റെ ജന്മദിനാഘോഷം. കൊരട്ടി സെയ്‌ന്റ് മേരീസ് ഫൊറോനപ്പള്ളിയുടെ കമ്യൂണിറ്റി ഹാളിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വിവിധ സഹായവിതരണങ്ങൾ, പുസ്തകപ്രകാശനം, സമാദരണം, നിർമാണം പൂർത്തിയാക്കിയ ഭവനങ്ങളുടെ താക്കോൽദാനം എന്നിവയാണ് ഔപചാരികതയുടെ മുഖമില്ലാതെ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, ട്രസ്റ്റി സി.വി. ജോസ്, കോ-ഓർഡിനേറ്റർ സജി ജോർജ് എന്നിവർ അറിയിച്ചു.
ഫാ. ഡേവിസ് ചിറമ്മേൽസ് ഗ്യാലക്സി ഓഫ് എക്സ്‌പിരിയൻസ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. അവയവദാനത്തിന് സ്വയം മാതൃകയാകുകയും മറ്റുള്ളവരിലേക്ക് അത് പകർന്നുനൽകുകയും ചെയ്ത ഫാ. ഡേവിസ് ചിറമ്മേലിന്റെ ഖ്യാതി ഇനി യു.എ.ഇ., കുവൈത്ത് സർക്കാരുകളുടെയും ഭാഗമാകും. ഇരു സർക്കാരുകളും അവയവദാനത്തിന്റെ പ്രചാരണ അംബാസഡറായും ഇദ്ദേഹത്തെ ഇതിനകം നിയമിച്ചു.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സൗജന്യ ഭവനനിർമാണം, അഗതിമന്ദിരങ്ങൾക്കുള്ള ഫ്രീസറുകളുടെ കൈമാറ്റം, ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകളുടെ കൈമാറ്റം, 1000 പേർക്കുള്ള ഡയാലിസിസ് കിറ്റ്, നിർധനർക്കുള്ള ഭക്ഷ്യകിറ്റുകൾ എന്നീ പദ്ധതികളും നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..