• നിത്യോപയോഗസാധനങ്ങളുടെ വില വർധനയ്ക്കെതിരേ യു.ഡി.എഫ്. നടത്തിയ പ്രതീകാത്മകസമരം ഡി.സി.സി. ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : യു.ഡി.എഫ്. പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗസാധനങ്ങളുടെ വില വർധനയ്ക്കെതിരേ സാധനങ്ങൾ പകുതിവിലയ്ക്കുവിറ്റ് പ്രതീകാത്മകസമരം നടത്തി.
ഡി.സി.സി. ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാനിർ മുഖ്യപ്രഭാഷണം നടത്തി. കെ.എം. നിഷാദ്, ടി.കെ.ബി. രാജ്, ആസാദ്, കെ.കെ. കുട്ടൻ, സുധാകരൻ മണപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..