• കൊരട്ടി മഹല്ല് സംഘടിപ്പിച്ച ദിഖ്ർ വാർഷികവും കുടുംബസംഗമവും ഇമാം ബഷീർ ഉലൂമി ഉദ്ഘാടനം ചെയ്യുന്നു
കൊരട്ടി : ഹിദായത്തുൽ ഇസ്‌ലാം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ഹൈവേ ജുമാ മസ്ജിദിൽ ഏകദിന വിജ്ഞാന സദസ്സ് നടത്തി. ദുആ യ്ക്ക് ഇമാം ഖാലിദ് ലത്വീഫി കാർമികത്വം വഹിച്ചു. ദിക്ർ വാർഷികവും കുടുംബസംഗമവും ഇമാം ബഷീർ ഉലൂമി ഉദ്ഘാടനം ചെയ്തു.
‘ഉലയുന്ന കുടുംബബന്ധങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സൈക്കോളജിസ്റ്റും ഫാമിലി കൗൺസിലറുമായ ശിഹാബുദ്ദീൻ നഈമി നിലമ്പൂർ വിഷയം അവതരിപ്പിച്ചു.
ലഹരിയെന്ന വിഷയത്തിൽ കോഴിക്കോട് എസ്.ഐ. ഇക്ബാൽ ഷരീഫ് ക്ലാസെടുത്തു. വൈകീട്ട് നടന്ന ദിക്ർ സദസ്സിൽ സയ്യിദ് പി.എം.എസ്. തങ്ങൾ ഉത്‌ബോധന പ്രഭാഷണത്തിനും പ്രാർത്ഥനാ സദസ്സിനും നേതൃത്വം നൽകി. മഹല്ല് കുടുംബസംഗമത്തോടനുബന്ധിച്ച് കൊരട്ടി മഹല്ല് കുടുംബാംഗങ്ങൾക്ക് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന ചികിത്സ, ക്ഷേമപദ്ധതികൾ മഹല്ല് സെക്രട്ടറി എ.വി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.ഒ. അസിസ് അധ്യക്ഷത വഹിച്ചു. ഇമാം ഖാലിദ് ലത്വീഫി അൽ അർശദി, ശിഹാബ് മുസലിയാർ, മൊയ്തീൻ മുസലിയാർ, എം.പി. ഇസ്മായിൽ, അസി പടിയത്ത്, കെ.എം. യൂനസ്, മഹല്ല് വൈസ് പ്രസിഡന്റ് എം.എഫ്. സുധീപു റാവുത്തർ, സലീം കരിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. '
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..