• ഫാ. ഡേവിസ് ചിറമ്മലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ജസ്റ്റിസ് കുരിയൻ ജോസഫ് നിർവഹിക്കുന്നു
കൊരട്ടി : നന്മ ജീവിതവ്രതമാക്കുകയും അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്ന തുടിപ്പുള്ള പ്രതീകമാണ് ഫാ. ഡേവിസ് ചിറമൽ എന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുരിയൻ ജോസഫ് അഭിപ്രായപ്പെട്ടു. ഫാ. ഡേവിസ് ചിറമലിന്റെ 63-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാരുണ്യ സ്പർശം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ ഭവനങ്ങളുടെ താക്കോൽദാനം ഉൾപ്പെടെ ഒട്ടേറേ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാ. ഡേവിസ് ചിറമൽ അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം മേഴ്‌സി കോപ്‌സിന് വേണ്ടി ക്രൈംബ്രാഞ്ച് എസ്.പി. കെ.എസ്. സുദർശനന് ജസ്റ്റിസ് കുരിയൻ ജോസഫ് കൈമാറി.
കൊരട്ടി പള്ളി വികാരി ഫാ. ജോസ് ഇടശ്ശേരി, ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, ട്രസ്റ്റി സി.വി. ജോസ്, ഗായിക വൈക്കം വിജയലക്ഷ്മി, ട്രസ്റ്റി ഡോ. വി.വി. റോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ഡേവിസിന്റെ ജന്മദിനാഘോഷം സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. സജി ജോർജ്, സനോജ് നമ്പാടൻ, ഗിലൂ മാത്യു, എലിസബത്ത് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..