ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞ രുക്‌മീണിസ്വയംവരഘോഷയാത്ര
ചെറുതുരുത്തി : കോഴിമാംപറമ്പ് ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭാഗമായി രുക്‌മീണി സ്വയംവരഘോഷയാത്ര നടന്നു. ജനുവരി ഒന്നുവരെ നടക്കുന്ന ഭാഗവതയജ്ഞത്തിൽ പെരുമന ജയകൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
വാളക്കോട് സുരേഷ് നമ്പൂതിരി, പുതുമന മാധവൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. പൂതനാമോക്ഷം, ബാലലീലകൾ, കാളിയമർദനം, കംസവധം തുടങ്ങിയ പാരായണത്തിനു ശേഷമാണ് രുക്മീണിസ്വയംവര ഘോഷയാത്രയും മറ്റു ചടങ്ങുകളും നടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..