വാടാനപ്പള്ളി : തൃത്തല്ലൂർ ഇത്തിക്കാട്ട് കാളീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് മേൽശാന്തി മനേഷ് പരപ്പിൽ കൊടിയേറ്റി. ക്ഷേത്രം കാര്യദർശി കളപ്പുരയിൽ മുകുന്ദൻ നായർ നേതൃത്വം നൽകി. ജനുവരി അഞ്ചിന് പുലർച്ചെ ക്ഷേത്രം തന്ത്രി ഗുരുവായൂർ കക്കാട് ദേവദാസൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശുദ്ധികലശം നടക്കും. രാത്രി എട്ടിന് ടീം റോക്ക് ട്വന്റിയുടെ തമ്പോലം അരങ്ങേറും. ആറിന് വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 8.30-ന് ശീവേലി എഴുന്നള്ളിപ്പും തുടർന്ന് പറയെടുപ്പും, അന്നദാനവുമുണ്ടാകും.
വൈകീട്ട് മൂന്നിന് കോളക്കാടൻ ഗണപതി ഭഗവതിയുടെ തിടമ്പേറ്റും. അടാട്ട് മുരളി നയിക്കുന്ന പഞ്ചവാദ്യവും മണി ചേറ്റുപുഴ നയിക്കുന്ന മേളവും എഴുന്നള്ളിപ്പിന് അകമ്പടിയാകും. വൈകീട്ട് ആറേകാലിന് രഞ്ജിത്ത് തൃത്തല്ലൂർ നയിക്കുന്ന നാഗസ്വരം അരങ്ങേറും. തുടർന്ന് തെയ്യം വരവിനും താലം വരവിനും തുടക്കമാകും. ദീപാരാധനക്ക് ശേഷം ചിന്നൻ കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ദേവാനന്ദ മേളത്തിന് ശേഷം തായമ്പക എന്നിവയുണ്ടാകും. ഏഴിന് പുലർച്ചെ രണ്ടിന് എഴുന്നള്ളിപ്പ് നടക്കും. വിശേഷാൽ പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് വടക്കുംവാതിൽക്കൽ കർമം, കരിങ്കാളി, മൂക്കൻ ചാത്തൻ വരവ് നടക്കും. തുടർന്ന് വലിയ ഗുരുതി, നൃത്തം എന്നിവയോടെ തിരുവാതിര ഉത്സവം സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..