എസ്.കെ.എസ്.എസ്.എഫ്. സർഗലയ പ്രതിഭാപുരസ്‌കാരം അബ്ദുൽഗഫൂർ ഖാസിമിക്ക്


സംസ്ഥാന സർഗലയം ത്വലബ വിഭാഗത്തിൽ മലപ്പുറം ഈസ്റ്റ് ജില്ല മുന്നിൽ

ചെറുതുരുത്തി : എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ സർഗലയ പ്രതിഭാപുരസ്‌കാരം പണ്ഡിതനും പ്രഭാഷകനും കുണ്ടൂർ മർക്കസിന്റെ പ്രിൻസിപ്പലുമായ അബ്ദുൽഗഫൂർ ഖാസിമിക്ക് നൽകും. ഞായറാഴ്‌ച 4.30-ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനാകും. 25,000 രൂപയുടേതാണ് പുരസ്‌കാരം. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ചെയർമാനും ഓണമ്പിള്ളി മുഹമ്മദ് ഫൈസി കൺവീനറുമായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സർഗലയം ത്വലബ വിഭാഗം മത്സരത്തിൽ 145 പോയിന്റോടെ മലപ്പുറം ഈസ്റ്റ് ജില്ല മുന്നിലെത്തി. 118 പോയിന്റോടെ കാസർകോട് ജില്ല രണ്ടാംസ്ഥാനത്തും 113 പോയിന്റോടെ മലപ്പുറം വെസ്റ്റ് ജില്ല മൂന്നാംസ്ഥാനത്തുമെത്തി. ത്വലബ ജൂനിയർ വിഭാഗത്തിൽ മലപ്പുറം വെസ്റ്റ്, ഈസ്റ്റ്, കാസർകോട് ജില്ലകളാണ് മുന്നേറുന്നത്. സീനിയർ വിഭാഗത്തിൽ മലപ്പുറം ഈസ്റ്റ്, കാസർകോട്, എറണാകുളം എന്നിവയും ഗ്രൂപ്പ് ഇനത്തിൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം വെസ്റ്റ് എന്നിവയും മുന്നേറുന്നുണ്ട്.

ജനറൽ, സബ് ജൂനിയർ, ജൂനിയർ മത്സരങ്ങൾ അവസാനിച്ചപ്പോൾ അൾട്ടിമേറ്റ് വിഭാഗത്തിൽ മലപ്പുറം ഈസ്റ്റ് ജില്ലയും ഡൊമിനന്റ് വിഭാഗത്തിൽ കാസർകോട് ജില്ലയും മുന്നിട്ടുനിൽക്കുകയാണ്. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിലെ സമർഖന്ദിൽ നടക്കുന്ന സംസ്ഥാന സർഗലയം ഞായറാഴ്‌ച സമാപിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..