വാടാനപ്പള്ളി : വാടാനപ്പള്ളി സെയ്ൻറ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയുടെ 125-ാം വാർഷികാഘോഷത്തിന് തുടക്കം. ഇതിന്റെ ഭാഗമായി, വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെ മൃതശരീരം സൂക്ഷിച്ചിട്ടുള്ള ഗോവയിലെ ബോം ജീസസ് ബസലിക്കയിൽനിന്ന് കൊണ്ടുവന്ന ദീപശിഖ ഇടവക അതിർത്തിയായ തൃത്തല്ലൂർ മുതൽ 125 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പള്ളിയിലെത്തി.
ഇടവകാംഗം ഫാ. സേവ്യർ ക്രിസ്റ്റി തിരി ഏറ്റുവാങ്ങി. വികാരി ഫാ. ജോൺസൺ കുണ്ടുകുളം പള്ളിയിൽ തിരി തെളിയിച്ചു.
തുടർന്ന് കൃതജ്ഞതാ ബലിയർപ്പണം നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനം ഫാ. ആൻറണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോൺസൺ കണ്ടുകുളം അധ്യക്ഷനായി. ഫാ. ജോയ് മാളിയേക്കൽ പ്രതിഭകൾക്ക് അവാർഡ് വിതരണം ചെയ്തു. . ട്രസ്റ്റിമാരായ പി.വി. ലോറൻസ്, കെ.എഫ്. ജോസഫ്, എം.ടി. ഫ്രാൻസിസ്, ജനറൽ കൺവീനർ ഫ്രെഡി കല്ലൂർ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..