Caption
പെരുമ്പിലാവ് : ജില്ലയിൽ വിവിധയിടങ്ങളിലായി ഇരുപതോളംപേർക്ക് തെരുവുനായയുടെ കടിയേറ്റു. പെരുമ്പിലാവിൽ സംസാരശേഷിയില്ലാത്ത കുട്ടിയടക്കം മൂന്നുപേർക്കാണ് കടിയേറ്റത്. കരിക്കാട് കടമനകരുമത്തിൽ രമേഷിന്റെ മകൻ ആരവ് (ഒമ്പത്), പോർക്കുളം മടപ്പാട്ട്പറമ്പിൽ അഫ്‌സലിന്റെ മകൻ ഫൈസൽ (ഒമ്പത്), കരിക്കാട് ചെറുള്ളിയിൽ വാസുവിന്റെ മകൻ വിഷ്ണു (19) എന്നിവർക്കാണ് കടിയേറ്റത്.
സംസാരശേഷിയില്ലാത്ത ഫൈസലിന്റെ കൈയ്ക്കും കഴുത്തിനും മുഖത്തുമാണ് കടിയേറ്റത്. നായ ആക്രമിക്കുമ്പോൾ കുട്ടിക്ക് ഒച്ചവെച്ച് ആളെക്കൂട്ടാനുമായില്ല. നായ ആക്രമിക്കുന്നത് കണ്ട അയൽക്കാരാണ് ഓടിയെത്തി കുട്ടിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആരവിന് കടിയേറ്റത്. വീടിന് പുറത്തേക്കിറങ്ങിയ വിഷ്ണുവിനെയും നായ കടിച്ചു.
ചേറ്റുപുഴയിൽ അഞ്ചുപേരെയാണ് തെരുവുനായ കടിച്ചത്. മാതൃഭൂമി പൂത്തോൾ ഏജൻസിയിലെ പത്രവിതരണക്കാരൻ പുല്ലഴിയിൽ കുറ്റൂര് വീട്ടിൽ അഖിൽ (27), ചേറ്റുപുഴ ആശ്രമം റോഡിൽ പാങ്ങാടത്ത് വീട്ടിൽ രാജീവ് (50), മേൽപ്പറമ്പിൽ നിതിൻബാബു (21), കാഞ്ഞിരത്തിങ്കൽ ലിസി ടോണി (53), മരോട്ടിക്കൽ രാമനിലയത്തിൽ ഷീബ അജയൻ (42) എന്നിവർക്കാണ് കടിയേറ്റത്.
കാറളം പുല്ലത്തറ ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. പുല്ലത്തറ കരുവാൻവീട്ടിൽ രമേശിന്റെ മകൾ പാർവതി (10), കിഴുത്താണി മുതിരപ്പറമ്പിൽ ബിജുവിന്റെ മകൾ ദേവിക (ആറ്), ഇരിങ്ങാലക്കുട നാഷണൽ സ്‌കൂൾ റിട്ട. അധ്യാപിക വെട്ടിയാട്ടിൽ ശ്രീദേവി (66), ഭരണിപ്പിള്ളി വീട്ടിൽ ബിനു (45), തെക്കേത്തലയ്ക്കൽ ശ്യാമള (55) എന്നിവരടക്കം 12 പേർക്കാണ് പരിക്കേറ്റത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..