കൊരട്ടി : തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഫാ. ജിജോ കണ്ടംകുളത്തി, സിസ്റ്റർ മരീന കണ്ടംകുളത്തി, സിസ്റ്റർ സുമ കണ്ടംകുളത്തി എന്നിവരുടെ ജൂബിലി ആഘോഷിക്കുന്നു. ഫാ. ജിജോ കണ്ടംകുളത്തിയുടെ പൗരോഹിത്യ രജതജൂബിലിയും സി. മരീനയുടെയും സി. സുമയുടെയും സുവർണ ജൂബിലിയുമാണ് 14-ന് ആഘോഷിക്കുക. തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിൽ രാവിലെ 8.30-ന് കൃതജ്ഞതാ ബലിയും അനുമോദന മീറ്റിങ്ങും ഉണ്ടാകും.
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കണ്ടംകുളത്തി സമർപ്പിതരുടെ സ്മരണാർത്ഥം നൽകുന്ന സമർപ്പൺ അവാർഡിന് അർഹയായ പെരുമ്പാവൂർ കൂവപ്പടി ബെത്‌ലേഹം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാന് യോഗത്തിൽ എൻഡോവ്മെന്റ് നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..