മങ്ങാട് : സംസ്ഥാനപാതയിലെ മങ്ങാട് അജ്ഞാത വാഹനം ഇടിച്ച് ഉന്തുവണ്ടിക്കാരന് പരിക്കേറ്റു. കോട്ടപ്പുറം കുറ്റിക്കാട്ടിൽ വീട്ടിൽ ഔസേഫി (65) നാണ് പരിക്കേറ്റത്. എരുമപ്പെട്ടി ആക്ട്‌സ് പ്രവർത്തകർ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മങ്ങാട് സെയ്ന്റ് ജോർജ് പള്ളിക്ക് സമീപം ബുധനാഴ്ച 11.15-നാണ് അപകടം. ഉന്തുവണ്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ചരക്കുവാഹനം പോലുള്ള വണ്ടി ഇടിച്ചത്. വാഹനം ഇടിച്ച് നിയന്ത്രണം വിട്ട ഉന്തുവണ്ടി മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. അജ്ഞാത വാഹനത്തിനായി എരുമപ്പെട്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..