കയ്പമംഗലം : വീട്ടിൽ അതിക്രമിച്ചുകയറി അറുപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി തോട്ടുപറമ്പിൽ രാഹുലി (എ.ടി.എം. രാഹുൽ -27)നെയാണ് കയ്പമംഗലം എസ്.എച്ച്.ഒ. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 6.30-ന് വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.
വഴിയമ്പലം അയിരൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്. മോഷണക്കേസിലും അടിപിടിക്കേസിലും പ്രതിയാണ്. എസ്.ഐ.മാരായ കൃഷ്ണപ്രസാദ്, അബ്ദുൾ സത്താർ, മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ. പ്രശാന്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..