തിരുവില്വാമല : മലേശമംഗലം സ്വദേശിയുടെ അഞ്ച് പോത്തുകൾ ചത്ത നിലയിൽ. തിരുവില്വാമല മലേശമംഗലം ചക്കച്ചൻകാട് ആർ.കെ. പ്ലാന്റേഷനുസമീപം മോളത്ത് ജോണി (61) കച്ചവടത്തിനായി വാങ്ങിവളർത്തിയ ഏഴ് പോത്തുകളിൽ അഞ്ചെണ്ണമാണ് ചത്തത്. ചൊവ്വാഴ്ച തൊഴുത്തിൽ കെട്ടിയിട്ടിരുന്നതാണ്.
ബുധനാഴ്ച രാവിലെ ജോണി വന്നുനോക്കുമ്പോഴാണ് അടുത്തടുത്തായി ചത്തുകിടക്കുന്നത് കണ്ടത്. പഴയന്നൂർ പോലീസിൽ പരാതി നൽകി. പഴയന്നൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജനെത്തി പോസ്റ്റുമോർട്ടം നടത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല.
സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായെടുത്തിട്ടുണ്ട്. 10 മാസംമുമ്പാണ് ജോണി മാളയിൽനിന്ന് ഏഴ് പോത്തിൻകുട്ടികളെ വാങ്ങിയത്. 3.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജോണി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..