മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ തെക്കേപ്പുറത്തെ കുരിശുപള്ളിക്ക് മുന്നിൽ സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് തിരിതെളിയിക്കുന്നു
കുന്നംകുളം : ക്രിസ്തുവിന്റെ മാമോദീസയെ അനുസ്മരിച്ച് ദനഹാ പെരുന്നാൾ ആഘോഷം തുടങ്ങി. വലിയങ്ങാടിയും പരിസരപ്രദേശങ്ങളും ദീപാലങ്കാരത്തിൽ തിളങ്ങി. കുലച്ച വാഴയുടെ പിണ്ടി ദേവാലയങ്ങളുടെയും വീടുകളുടെയും
മുന്നിൽ കുത്തിനിർത്തി തിരിതെളിയിച്ചാണ് പ്രധാന ആഘോഷം. വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും ഉയരമേറിയ പിണ്ടി കുത്തിനിർത്തുന്നതും അതിൽ വിളക്കുകൾ തെളിയിക്കുന്നതും പെരുന്നാളിന്റെ പ്രത്യേകതയാണ്. തെക്കേ അങ്ങാടി സെയ്ന്റ് മത്ഥ്യാസ് പള്ളിയിൽ പ്രത്യേകം പ്രാർഥനകളും ആഘോഷങ്ങളുമുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് കുന്നംകുളം പാറയിൽ സെയ്ന്റ് ജോർജ് പള്ളിയിൽ വികാരി ഫാ. മാത്യു വർഗീസ് കുളങ്ങാട്ടിൽ പിണ്ടി തെളിയിച്ചു.
മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ കീഴിൽ പണികഴിപ്പിച്ച ഗീവർഗീസ് മാർ കൂറിലോസിന്റെ പേരിലുള്ള കുരിശുപള്ളിക്ക് മുന്നിൽ സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത തിരിതെളിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..