മുരിയാട് ധ്യാനകേന്ദ്രത്തിനുമുന്നിൽ കൂട്ടയടി


2 min read
Read later
Print
Share

മുരിയാട് : കപ്പാറയിൽ സഭാവിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടയടി. സംഘർഷത്തിൽ കണ്ടാലറിയാവുന്ന അമ്പതോളം ആളുകൾക്കെതിരേ ആളൂർ പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ മുരിയാട് എംപറർ ഇമ്മാനുവൽ സഭയുടെ ധ്യാനകേന്ദ്രത്തിന് സമീപം കപ്പാറക്കടവ് പരിസരത്തായിരുന്നു സംഭവം.

മുരിയാട് പ്ലാത്തോട്ടത്തിൽ വീട്ടിൽ ഷാജി (56), മക്കളായ സാജൻ (26), ഷാരോൺ (13), സാജന്റെ ഭാര്യ ആഷ്‌ലീൻ (21), ബന്ധുക്കളായ മാറാട്ടുകളത്തിൽ എഡ്‌വിൻ (19), അൻവിൻ (14) എന്നിവരെ തടഞ്ഞുനിർത്തി മർദിച്ചെന്നാണ് പരാതി.

പരിക്കേറ്റ ഷാജിയെയും കുടുംബത്തെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീയോൺ ധ്യാനകേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ചുപോന്ന തന്നെയും കുടുംബത്തെയും കള്ളക്കേസിലൂടെ പീഡിപ്പിക്കുകയാണെന്ന് സാജൻ ആരോപിച്ചു. ഫാം ഹൗസിൽ പോയി മടങ്ങവേ സ്ത്രീകളടക്കം അമ്പതോളംപേരടങ്ങിയ സംഘം വഴിയിൽ തടഞ്ഞ് ക്രൂരമായി മർദിച്ചുവെന്നും കാറിന്റെ ചില്ല് അടിച്ചുതകർത്തുവെന്നും സാജൻ ആരോപിച്ചു.

അതേസമയം വഴിയിലൂടെ നടന്നുപോയിരുന്ന വിശ്വാസികളെ വണ്ടി നിർത്തി അസഭ്യം പറയുകയും ചോദിക്കാൻ ചെന്നവരെ ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് സിയോൺ ധ്യാനകേന്ദ്രം അധികൃതർ ആരോപിച്ചു. സംഭവത്തിൽ സിയോൺ ധ്യാനകേന്ദ്രത്തിലെ വിശ്വാസികളായ സ്ത്രീകളും കുട്ടികളുമടക്കം 17 പേർക്ക് പരിക്കേറ്റതായും ധ്യാനകേന്ദ്രം അധികൃതർ പറയുന്നു. സഭയിൽനിന്ന്‌ പോന്നതിനുശേഷം സാജൻ അന്തേവാസിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നതായും അവർ ആരോപിച്ചു.

11 സ്ത്രീകൾ റിമാൻഡിൽ‍

:സംഭവുമായി ബന്‌ധപ്പെട്ട്‌ 11 സ്ത്രീകൾ റിമാൻഡിലായി. വയനാട് സ്വദേശിനി തൈപ്പറമ്പിൽ അൽഫോൺസ (35), കൊല്ലം കാറുമ്മൽ വീട്ടിൽ മിനി (50), ഇടുക്കി പള്ളിപ്പറമ്പിൽ മരിയ (49), കൊല്ലം കാർമൽ ഭവനിൽ സ്റ്റെഫി (23), കോട്ടയം തെക്കേപ്പുറ്റ് വീട്ടിൽ റിന്റ (40), ജിബി (31), പുതുക്കാട് അരണാട്ടുകരക്കാരൻ ആര്യ (32), കണ്ണൂർ അറയ്ക്കൽ വീട്ടിൽ അയോണ (38), കണ്ണൂർ ആനഞ്ചേരി വീട്ടിൽ ലിയോണ (31), കൊല്ലം കിഴക്കുംകര വീട്ടിൽ മെറിൻ (41), തുമ്പൂർ മാളിയേക്കൽ നിഷ (36) എന്നിവരെയാണ് ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഇവരെ ചാലക്കുടി മജിസ്ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..