മാർഗഴി മഹോത്സവം ഇന്ന് ആരംഭിക്കും


ചെറുതുരുത്തി : കലകളുടെ സംഗമവേദിയെരുക്കി കേരള കലാമണ്ഡലത്തിൽ മാർഗഴി മഹോത്സവത്തിനു ശനിയാഴ്ച തുടക്കം കുറിക്കും. ചെന്നൈ കലാക്ഷേത്രയും കേരള കലാമണ്ഡലവും ചേർന്നു നടത്തുന്ന ഉത്സവം ഇന്ത്യയിലെ വിവിധ തരത്തിലുള്ള നൃത്ത-സംഗീത-നാടക അവതരണങ്ങളുടെ സംഗമവേദിയാകും. ആദ്യമായാണ് ചെന്നൈക്കു പുറത്ത്‌ മാർഗഴി മഹോത്സവം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കൂത്തമ്പലത്തിനു മുന്നിൽ പ്രത്യേക വേദി ഒരുക്കിയാണ് മാർഗഴി മഹോത്സവം നടത്തുന്നത്. രാവിലെ ഒമ്പതു മണി മുതൽ രാത്രി പത്തര വരെ ക്രമീകരിച്ച രീതിയിൽ ആദ്യ ദിവസമായ ശനിയാഴ്ച കേരളവാദ്യം, ഭാഗവതമേള നാട്യ നാടക സംഘത്തിന്റെ നരസിംഹ അവതാരം, വീണക്കച്ചേരി, ഒഡീസ്സി നൃത്തം, ജുഗൽബന്ദി, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി വേഷമിടുന്ന നളചരിതം മൂന്നാം ദിവസം കഥകളി അവതരണങ്ങളും നടക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..