കലാമണ്ഡലത്തിൽ നടക്കുന്ന മാർഗഴി മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഗോട്ടിപ്പുവ നൃത്തം
ചെറുതുരുത്തി : മാർഗഴി ഉത്സവത്തിന്റെ ഭാഗമായി തമിഴ് ശൈലിയിൽ ഒരുങ്ങി കൂത്തമ്പലം. കോലമെഴുതിയ തറകളും നിറദീപങ്ങളും പുഷ്പാലങ്കാരങ്ങളുമായിട്ടാണ് കൂത്തമ്പലം തമിഴ് ശൈലിയിൽ ഒരുക്കിയത്. ചെന്നൈ കലാക്ഷേത്രയും കേരള കലാമണ്ഡലവും ചേർന്നാണ് ദേശീയതലത്തിലുള്ള കലാ അവതരണങ്ങൾക്ക് കലാമണ്ഡലത്തിൽ വേദിയൊരുക്കി മാർഗഴി ഉത്സവം നടത്തുന്നത്.
രാവിലെ ആസാദി കാ അമൃത് മഹോത്സവ് ഡയറക്ടർ രാജീവ് കുമാർ പരിപാടികൾക്ക് തുടക്കംകുറിച്ചു. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രൻ, കലാക്ഷേത്ര ഭരണസമിതി അംഗങ്ങളായ ശശാങ്ക് സുബ്രഹ്മണ്യം, പി.ടി. നരേന്ദ്രൻ, രഞ്ജിനി സുരേഷ്, കലാമണ്ഡലം വൈസ് ചാൻസലർ എം.വി. നാരായണൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാർ, കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെന്നൈ ദക്ഷിണാമൂർത്തിയും സംഘവും അവതരിപ്പിച്ച നാഗസ്വരക്കച്ചേരിയോടെ രംഗാവിഷ്കാരങ്ങൾക്ക് തുടക്കമായി.
ഞായറാഴ്ച ഭജൻ, സിത്താർ കച്ചേരി, അവധൂത് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനാവതരണം, കഥക്ക്, കർണാടകസംഗീതം, കലാക്ഷേത്രയുടെ ചൂഡാമണിപ്രധാനം തുടങ്ങിയ കലാ അവതരണങ്ങൾ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..