കൊരട്ടി : കൂട്ടുകാർക്കൊപ്പം ട്രെയിനിൽ സഞ്ചരിക്കവേ തെറിച്ചുവീണ ബിഹാർ സ്വദേശിക്ക് ഗുരുതര പരിക്ക്. മവൽ കിഷോർ റാമിനാണ് (40)പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12- ഒാടെയാണ് സംഭവം.
ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ വീണതാവുമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഖരഗ്‌പുർ-കൊച്ചുവേളി എക്സ്‌പ്രസിൽ ആലുവയിലേക്കു പോകുകയായിരുന്നു മവൽ കിഷോർ റാം.
കൂടെയുണ്ടായിരുന്നവർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനും ചിറങ്ങര ഗേറ്റിനുമിടയിലുള്ള ഭാഗത്താണ് വീണത്. ട്രാക്കിനു സമീപം കിടന്ന മവലിനെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..