കയ്പമംഗലം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിക്കുന്നു
കയ്പമംഗലം : കോൺഗ്രസ് കയ്പമംഗലം വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസ് നിർമാണോദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. ബെന്നി ബഹനാൻ എം.പി. യോഗം ഉദ്ഘാടനം ചെയ്തു.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിലവിലെ ഒാഫീസ് പൊളിച്ചുമാറ്റിയതിനെത്തുടർന്നാണ് കാളമുറി സെന്ററിന് സമീപം പുതിയ ഓഫീസ് നിർമിക്കുന്നത്. മണ്ഡലം പ്രസിഡന്റ് സി.ജെ. ജോഷി അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറിമാരായ കെ.എഫ്. ഡൊമിനിക്, പി.എം.എ. ജബ്ബാർ, സി.എസ്. രവീന്ദ്രൻ, ടി.എം. നാസർ, ശോഭ സുബിൻ, സുരേഷ് കൊച്ചുവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..