• കുന്നംകുളം സെയ്ന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക ദേവാലയത്തിലെ സംയുക്ത തിരുനാളിന് വികാരി ദാവീദ് വിതയത്തിൽ കൊടിയേറ്റുന്നു
കുന്നംകുളം : സെയ്ന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി. കുർബാനയ്ക്ക് ശേഷം ഫാ. ദാവീദ് വിതയത്തിൽ കൊടിയേറ്റി.
കൈക്കാരന്മാരായ എൻ.ജെ. ജെയ്‌മോൻ, കെ.ജെ. ജെയ്‌സൺ, ജോസ് കിരൺ, കൺവീനർ കെ.ജി. ബാബു തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ, ശനിയാഴ്ച കുടുംബക്കൂട്ടായ്മകളിലേക്കുള്ള അമ്പ്, കിരീടം, തിരുശേഷിപ്പ് ആശീർവാദം, രാത്രി പത്തിന് അമ്പ് സമാപനം എന്നിവ നടക്കും.
ഞായറാഴ്ച പത്തിന് തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം എന്നിവയുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..