കൊരട്ടി : കൊരട്ടിക്ക് ബാസ്‌കറ്റ്ബോളിന്റെ ആവേശം പകർന്ന് റവന്യൂ ജില്ലാ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം. ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന റവന്യൂ ജില്ലാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ദേശീയ ബാസ്‌കറ്റ്‌ബോൾ ക്യാപ്റ്റൻ സ്‌റ്റെഫി നിക്‌സൺ ഉദ്ഘാടനം ചെയ്തു.
എൽ.എഫ്. സ്‌കൂൾ പ്രധാനാധ്യാപിക സി. എൽസ ജോസ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മനോജ് ജോസഫ്, ഗ്രാമപ്പഞ്ചായത്തംഗം ജെയ്‌നി ജോഷി, ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പോൾ ജെയിംസ്, ഉപജില്ലാ സെക്രട്ടറി വിന്നി ബെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി 43 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..