ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ നടക്കുന്ന മാർഗഴി മഹോത്‌സവത്തിൽ അഴകായി ചൂഡാമണി പ്രധാനം അരങ്ങിലെത്തി. പ്രത്യേകമൊരുക്കിയ വേദിയിലാണ് ചെന്നൈ കലാക്ഷേത്ര അവതരിപ്പിച്ച നൃത്തശില്പം നടന്നത്. ചെന്നൈ കലാക്ഷേത്ര സ്ഥാപകയായ രുക്മിണീദേവി അരുദ്ധലേയാണ് ചിട്ടപ്പെടുത്തിയത്.
മാർഗഴി മഹോത്സവം രണ്ടാംദിന പരിപാടികൾ ഗുരുവായൂർ ഭജനമണ്ഡലിയുടെ ഭജന, ജി.കെ. പ്രകാശിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. അവദൂത് ഗാന്ധിയുടെ നേതൃത്തിലുള്ള ഗാനാവതരണം, വിധലാൽ ജയ്‌പൂർ, ഗീതാഞ്ജലി ലാൽ സംഘത്തിന്റെ കഥക്, സുനന്ദ നായരുടെ മോഹിനിയാട്ടം, അശ്വന്ത് നാരായണന്‍റെ കർണാടകസംഗീതം എന്നിവയും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..