മുരിയാട് : സിയോൺ ധ്യാനകേന്ദ്രം വിട്ടുപോയവരുടെ വീടിനു മുന്നിൽ കഴിഞ്ഞ ദിവസം വിശ്വാസികൾ നടത്തിയ സമരത്തിലും സംഘർഷത്തിലും ആളൂർ പോലീസ് കേസെടുത്തു.
കുത്തിപ്പരിക്കേൽപ്പിച്ചെന്ന സഭാവിശ്വാസി ജ്ഞാനപ്രകാശിന്റെ പരാതിയിൽ പ്ലാത്തോട്ടത്തിൽ ഷാജിയുടെ ബന്ധു ബിബിനെതിരേയും കാർ തല്ലിത്തകർക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തെന്ന ബിബിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് ആളുകളുടെയും പേരിലാണ് കേസെടുത്തത്.
ശനിയാഴ്‌ച രാവിലെയാണ് സിയോൺ ധ്യാനകേന്ദ്രം വിശ്വാസികൾ ഷാജിക്കെതിരേ നൽകിയ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് ഇയാളുടെ വീടിനു മുന്നിൽ പ്രതിഷേധം നടത്തിയത്. ഇതിനിടെ ഷാജിയുടെ വീട്ടിലേക്കെത്തിയ ബിബിനെ പ്രതിഷേധക്കാർ തടഞ്ഞ് മർദിക്കുകയായിരുന്നു. ആളൂർ പോലീസെത്തിയാണ് ബിബിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
സമാധാനപരമായി സമരം ചെയ്തവർക്കിടയിലേക്ക് ബിബിൻ വണ്ടി ഓടിച്ചുകയറ്റാൻ ശ്രമിക്കുകയും തടയാൻ ചെന്ന ജ്ഞാനപ്രകാശ് അടക്കം രണ്ടുപേരെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചെന്നുമാണ് സഭാവിശ്വാസികളുടെ ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..