കയ്പമംഗലം : കയ്പമംഗലം സ്റ്റേഷനിലെ വനിതാ എസ്.ഐ.യെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വർക്കല സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ജിനു ഹബീബി(43)നെയാണ് കയ്പമംഗലം എസ്.എച്ച്.ഒ. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
കയ്പമംഗലം വഴിയമ്പലത്ത് ശനിയാഴ്ച രാത്രി പത്തരയോടെ മദ്യപിച്ച് അപകടകരമായ രീതിയിൽ മിനി ടിപ്പർ ഓടിച്ചെത്തിയ ജിനുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതിയെ ജീപ്പിൽ കയറ്റി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ആക്രമാസക്തനായത്. ജീപ്പിൽവെച്ച് പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുന്നത് തടയാനെത്തിയ വനിതാ എസ്.ഐ. കൃഷ്ണാ പ്രസാദിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..