കൊരട്ടി : ‘ഗ്രീൻ കൊരട്ടി, കെയർ കൊരട്ടി’യുടെ ഭാഗമായി നാടിന് ശുചിത്വമുഖമൊരുക്കാൻ ഹരിതകർമസേനയ്ക്കിനി സാങ്കേതികമികവ്. ഗ്രാമപ്പഞ്ചായത്തിന്റെ വാതിൽപ്പടിസേവനങ്ങൾ വീടുകളിൽ പതിച്ചിട്ടുള്ള ക്യൂ.ആർ. കോഡ് വഴി ഹരിതകർമസേനയെ ബന്ധിപ്പിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്.
വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളുടെയും വിവരങ്ങൾ ഹരിതകർമസേനാംഗങ്ങൾ ഫോണിൽ ശേഖരിച്ചുവയ്ക്കും.
സ്മാർട്ട് ഫോൺ ഇല്ലാത്ത 10 ഹരിതകർമസേനാംഗങ്ങൾക്ക് ഗ്രാമപ്പഞ്ചായത്ത് സ്മാർട്ട് ഫോണുകൾ കൈമാറി. ഇതിനാവശ്യമായ തുക കുടുംബശ്രീ ഫണ്ടിൽനിന്ന് കൈമാറി. ഇതോടെ ഹരിതകർമസേനയുടെ പ്രവർത്തനം പൂർണമായും ക്യൂ.ആർ. കോഡ് വഴി രേഖപ്പെടുത്തുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊരട്ടി മാറുമെന്ന് പ്രസിഡന്റ് പി.സി. ബിജു അറിയിച്ചു.
മൊബൈൽ ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷയായി. വർഗീസ് പയ്യപ്പിള്ളി, ജിസി പോൾ, ജെയ്‌നി ജോഷി, ലിജോ ജോസ്, നവകേരള കർമപദ്ധതി റിസോഴ്‌സ് പേഴ്‌സൺ എം.എ. അനില, പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് കുമാർ, സി.ഡി.എസ്. ചെയർപഴ്‌സൺ സ്മിത രാജേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..