റേഷൻകടകളിൽ കിട്ടാനില്ല, പുഴുക്കലരി


കുന്നംകുളം : റേഷൻകടകളിൽ പുഴുക്കലരി കിട്ടാനില്ല. കാർഡിലെ അളവിന്റെ 60 ശതമാനവും പച്ചരി കിട്ടിയാൽ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജനം. സപ്ലൈ ഓഫീസിൽനിന്ന് അനുവദിക്കുന്ന വിഹിതം അനുസരിച്ചേ വിതരണം ചെയ്യാൻ കഴിയൂവെന്ന നിലപാടിലാണ് വ്യാപാരികൾ.

നേരത്തെ പുഴുക്കലരിയാണ് റേഷൻ കാർഡുടമകൾക്ക് കൂടുതലായി നൽകിയിരുന്നത്. കേന്ദ്രസർക്കാർ വിഹിതമായി പച്ചരി കൂടുതലെത്തുന്നതിനാൽ വിതരണം ചെയ്യാതെ നിർവാഹമില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാരും പറയുന്നു. വെള്ളക്കാർഡുകാർക്ക് നാല്‌ കിലോഗ്രാം മട്ട അരിയും രണ്ട് കിലോഗ്രാം പച്ചരിയുമാണ് കണക്കിലുള്ളത്. മട്ട അരിയുടെ ലഭ്യത അനുസരിച്ച് ഇതിലും മാറ്റം വരുത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല.

നവംബർ അവസാന ആഴ്‌ച മുതൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് റേഷൻകടകളുടെ പ്രവർത്തനം. മാസങ്ങൾ പിന്നിടുമ്പോഴും സെർവർ തകരാറുകൾ പരിഹരിക്കാനായിട്ടില്ല. റേഷൻ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും ഇത് കുറവ് വരുത്തിയിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..