ചേറ്റുവയിൽ മറിഞ്ഞ ചരക്കുലോറി. ലോറിയിലെ സാധനങ്ങൾ വീണ് തകരാറിലായ കാർ സമീപം
വാടാനപ്പള്ളി : ചേറ്റുവയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഡ്രൈവർ കോഴിക്കോട് സ്വദേശി ബഷീറിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ ജി.എം.യു.പി. സ്‌കൂളിനടുത്താണ് അപകടമുണ്ടായത്.
ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന കാറിന് തൊട്ടടുത്തേക്കാണ് ലോറി മറിഞ്ഞത്. ലോറിയുടെ അടിയിൽപ്പെടാതെ കാർ യാത്രികർ രക്ഷപ്പെട്ടു. ലോറിയിലെ സാധനങ്ങൾ തെറിച്ചുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..