മുരിയാട് : എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരിയാട് ഗ്രാമപ്പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെയും ഖാദി വിദ്യാലയത്തിന്റെയും നേതൃത്വത്തിൽ പേപ്പർബാഗ് നിർമാണ പരിശീലനം നടത്തി.
മുരിയാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. കെ.യു. വിജയൻ, സുനിൽ കുമാർ, വൃന്ദകുമാരി, നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത് എന്നിവർ പങ്കെടുത്തു. ഖാദി വിദ്യാലയം കോ-ഓർഡിനേറ്റർമാരായ വിനോദ് കക്കറ, സുമ, അനിത സി.ടി. എന്നിവർ പരിശീലനം നയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..