മണ്ണ് സംരക്ഷണവകുപ്പ് തിരുവില്വാമല പഞ്ചായത്തിൽ നടപ്പാക്കുന്ന പകവത്ത് നീർത്തട പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ.എസ്. ജയ ഉദ്ഘാടനം ചെയ്യുന്നു
തിരുവില്വാമല : മണ്ണ് സംരക്ഷണവകുപ്പ് തിരുവില്വാമല പഞ്ചായത്തിൽ നടപ്പാക്കുന്ന പകവത്ത് നീർത്തട പദ്ധതിയുടെ ഭാഗമായി നടന്ന ഫലവൃക്ഷത്തൈ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷയായി.
നബാർഡിന്റെ സാമ്പത്തികസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ മൺവരമ്പ്, മഴക്കുഴി, കിണർ റീചാർജിങ്, കുളം നിർമാണം, പാർശ്വഭിത്തി നിർമാണം, ചെക്ക് ഡാം, കുളം നവീകരണം മുതലായ പ്രവൃത്തികളും നടപ്പിലാക്കുന്നുണ്ട്. പഞ്ചായത്തിൽ ആയിരത്തോളം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാമചന്ദ്രൻ, വടക്കാഞ്ചേരി മണ്ണ്-ജല സംരക്ഷണ ഓഫീസർ സൂരജ് എസ്. അടിയോളി, ഓവർസിയർ എ.കെ. ശശികുമാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.ടി. സുമതി, കെ.പി. ഉമാശങ്കർ, ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപിക നിഷ, പകവത്ത് നീർത്തട ഗുണഭോക്തൃ കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..