ചെറുതുരുത്തി : പ്രമുഖ ആയുർവേദ ഡോക്ടറും ഷൊർണൂർ കേരളീയ ആയുർവേദ സമാജത്തിന്റെ പ്രസിഡന്റുമായിരുന്ന ഡോ. കെ. രാജഗോപാലന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ് ഏർപ്പെടുത്തിയ കാഷ് അവാർഡും എൻഡോവ്‌മെന്റും സമ്മാനിച്ചു.
പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിലെ ഡോ. അനഘ ബാബുവിനാണ് എൻഡോവ്‌മെന്റ് ലഭിച്ചത്. ആരോഗ്യ സർവകലാശാലാ ബി.എ.എം.എസ്. പരീക്ഷയിൽ കായചികിത്സയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിക്കാണ് പുരസ്‌കാരം നൽകുന്നത്. കേരളീയ ആയുർവേദസമാജം പ്രസിഡന്റ് എം. മുരളീധരൻ അധ്യക്ഷനായി. ഗുരുവായൂർ മേൽപ്പുത്തൂർ സ്മാരക ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. ശശി കൈമൾ അനുസ്മരണപ്രഭാഷണം നടത്തി. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, ഡോ. ജിജി മാത്യു, ഡോ. വി. വിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..