കുന്നംകുളം : ഭൂജലവകുപ്പിന്റെ നേതൃത്വത്തിൽ ഭൂജല സംരക്ഷണവും പരിപോഷണവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസർ എൻ. സന്തോഷ് അധ്യക്ഷനായി.
സ്ഥിരംസമിതി അധ്യക്ഷരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, കൗൺസിലർ മിനി മോൺസി, ജൂനിയർ ജിയോ ഫിസിസ്റ്റ് ഐ.വി. രേവതി എന്നിവർ പ്രസംഗിച്ചു.
ഭൂജലസംരക്ഷണവും പരിപോഷണവും, കേരള ഭൂജല നിയന്ത്രണവും ക്രമീകരണവും എന്നീ വിഷയങ്ങളിൽ മുൻ സീനിയർ ഹൈഡ്രോളജിസ്റ്റ് തോമസ് സ്‌കറിയ ക്ലാസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..