വി.കെ.എൻ. സ്മാരകത്തോട് ഇനിയും അവഗണന അരുതേ ...


ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുകോടി കടലാസിൽ

• തിരുവില്വാമല വടക്കേക്കൂട്ടാല തറവാട്ടു വളപ്പിൽ സ്ഥാപിച്ച വി.കെ.എൻ. സ്മാരക മന്ദിരം

തിരുവില്വാമല : വി.കെ.എൻ. (വടക്കേക്കൂട്ടാല നാരായണൻകുട്ടി നായർ) ഓർമയായിട്ട് ജനുവരി 25-ന് 19 വർഷമാകുമ്പോഴും അദ്ദേഹത്തിനുവേണ്ടി നിർമിച്ച സ്മാരകം ഇതുവരെ പൂർണതോതിൽ പ്രവർത്തനക്ഷമമായില്ല. വീട്ടുകാർ വിട്ടു നൽകിയ സ്ഥലത്താണ് സ്മാരകം സ്ഥാപിച്ചത്. എന്നാൽ ആ കെട്ടിടത്തിലേക്കായി ഫർണിച്ചറുകൾ, പുസ്തകങ്ങൾ തുടങ്ങി സാഹിത്യഅക്കാദമി പ്രഖ്യാപിച്ചതൊന്നും ഇതുവരെ നൽകിയിട്ടില്ല. വി.കെ.എൻ. സ്മാരക പുരസ്കാരവും നിലച്ചു പോയി.

യു.ആർ. പ്രദീപ് എം.എൽ.എ.യുടെ സമയത്താണ് വി.കെ.എൻ. സ്മാരകസമിതി തുടങ്ങിയത്. സാഹിത്യ അക്കാദമിയുടെയും തിരുവില്വാമല പഞ്ചായത്തിന്റെയും നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സഹകരണമുണ്ടായിരുന്നു. വി.കെ.എന്നിന്റെ പ്രതിമ സ്ഥാപിക്കാനും ആർട്ട് ഗാലറി അടക്കമുള്ള പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിരുന്നു.

പക്ഷേ ഒന്നും നടപ്പായില്ല. സാഹിത്യഅക്കാദമിയുമായി സഹകരിച്ച് വർഷംതോറും അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ബജറ്റിൽ സ്മാരകം നവീകരിക്കാൻ രണ്ടുകോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഫയലിൽ ഒതുങ്ങി.

പെയ്‌ന്റിങ്ങും അറ്റകുറ്റപ്പണികളും സ്മാരകത്തിനു മുന്നിൽ സ്റ്റേജ്‌ നിർമിച്ചതും ഒഴിച്ചാൽ കാര്യമായൊന്നുമില്ല. സ്മാരക സമിതി മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകിയിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..