• കൊരട്ടി എം.എ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന അഖിലകേരള ഇന്റർ സ്‌കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് അന്താരാഷ്ട്രതാരം നിമ്മി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കൊരട്ടി : കൊരട്ടിയിൽ അഖിലകേരള ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്ബോൾ ടൂർണമെന്റിന് തുടക്കമായി. എം.എ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മത്സരത്തിൽ വിവിധ സ്‌കൂളുകളിൽനിന്നുള്ള 12 ടീമുകളാണ് പങ്കെടുക്കുന്നത്. അന്താരാഷ്ട്രതാരം നിമ്മി ജോർജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫാ. അഖിൽ മേനാച്ചേരി അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കെ.ആർ. സുമേഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വർഗീസ് തച്ചുപറമ്പിൽ, റെയ്‌മോൾ ജോസ്, സ്‌കൂൾ പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ, പ്രധാനാധ്യാപിക സിനു കുര്യൻ, പോൾ ജെയിംസ്, ഐവിൻ തേറേക്കാട്ടിൽ, കൊരട്ടി പള്ളി കൈക്കാരൻ നിജു ജോയി എന്നിവർ പ്രസംഗിച്ചു. എം.എ.എം. ഹയർ സെക്കൻഡറി സ്‌കൂൾ ടീം ക്യാപ്റ്റൻ ജിസ്‌റ്റോ ജോയി കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..