• തൃത്തല്ലൂർ യു.പി. സ്കൂൾ സീഡ് യൂണിറ്റിന്റെ സഹവാസക്യാമ്പ് 'മുത്തുതേടി' തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വാടാനപ്പള്ളി : പ്രകൃതിയിൽനിന്നും കലാ, സാഹിത്യ, പരിസ്ഥിതി പ്രവർത്തകരിൽനിന്നും അറിവിന്റെ മുത്തുതേടി തൃത്തല്ലൂർ യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ. രണ്ടുദിവസം നീളുന്ന സീഡിന്റെ 'മുത്തു തേടി' സഹവാസക്യാമ്പ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
തളിക്കുളം ബി.പി.സി. പി.എം. മോഹൻരാജ് അധ്യക്ഷനായി. മാതൃഭൂമി കോഴിക്കോട് സോഷ്യൽ ഇനീഷ്യേറ്റീവ് ഓഫീസർ പി. പ്രമോദ്കുമാർ വിശിഷ്ടാതിഥിയായിരുന്നു. സീഡ് കോ- ഓർഡിനേറ്റർ എം. വിനയചന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപിക സി.പി. ഷീജ, പി.ടി.എ. വൈസ് പ്രസിഡന്റ് സനിതാ സുരേഷ്, എം.പി.ടി.എ. പ്രസിഡന്റ് അമ്പിളി രാജൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നാടൻപാട്ടുകളെക്കുറിച്ച് ക്ലാസ് നടന്നു. ഷീബാ ചന്ദ്രൻ, ശ്രീലക്ഷ്മി എന്നിവർ നയിച്ചു. കടലാമയും കണ്ടൽക്കാടുകളും വിഷയത്തിൽ എൻ.ജെ. ജയിംസ് ക്ലാസെടുത്തു. നക്ഷത്രനിരീക്ഷണത്തിന് സുധീർ നാട്ടിക നേതൃത്വം നൽകി. പി.ടി.എ. പ്രസിഡന്റ് എ.എ. ജാഫർ, പി. അജിത് പ്രേം, പി.വി. ശ്രീജാ മൗസമി, കെ.ജി. റാണി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..