തുറക്കുളം മാർക്കറ്റ്: പുറത്താക്കിയ കരാർ കമ്പനിയെ അനുകൂലിക്കരുതെന്ന് പ്രതിപക്ഷം


കുന്നംകുളം : തുറക്കുളം മാർക്കറ്റിന്റെ പുനർനിർമാണഘട്ടത്തിൽ സർക്കാർ ഉത്തരവിലൂടെ പുറത്താക്കിയ കരാർ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുക്കരുതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

നിലവിലുള്ള കെട്ടിടത്തിന്റെ ബലപരിശോധന നടത്തുന്നതിന് തൃശ്ശൂർ എൻജിനീയറിങ് കോളേജിന് 6.52 ലക്ഷം രൂപ തനത് ഫണ്ടിൽനിന്ന് നൽകണമെന്നും അല്ലാതെയുള്ള തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും കാണിച്ച് 18 കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകി.

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് തുറക്കുളം മാർക്കറ്റിന്റെ പുനർനിർമാണം വീണ്ടും ചർച്ചയായത്. അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കുന്നതിന് കെട്ടിടത്തിന്റെ ബലപരിശോധന സർട്ടിഫിക്കറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. ബി.ഒ.ടി. വ്യവസ്ഥയിൽ കെട്ടിട നിർമാണം തുടങ്ങുകയും പൂർത്തിയാക്കാതിരിക്കുകയും ചെയ്ത കമ്പനിയ്ക്ക് നിയമപരമായി ആനുകൂല്യം നൽകുന്ന രീതിയിലാണ് അജൻഡ തയ്യാറാക്കിയതെന്ന് കോൺഗ്രസ്, ബി.ജെ.പി., ആർ.എം.പി. അംഗങ്ങൾ ആരോപിച്ചിരുന്നു.

സർക്കാർ ഉത്തരവിലൂടെ ഒഴിവാക്കിയ കരാറുകാരിൽനിന്ന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റിന് ചെലവാകുന്ന തുക വാങ്ങിക്കുന്നതിലൂടെ കമ്പനിക്ക് സഹായകരമാകുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് കക്ഷി നേതാക്കളായ ബിജു സി. ബേബി, കെ.കെ. മുരളി, ബീനാ രവി എന്നിവർ കുറ്റപ്പെടുത്തി.

നിലവിലുള്ള കെട്ടിടത്തിന്റെ ബലപരിശോധന നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും തർക്കവിഷയമായതിനാലാണ് മുമ്പ് നടന്ന കാര്യങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയതെന്നും ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..