കേച്ചേരി : യുവജനങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും വിവിധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേച്ചേരിയിൽ തൊഴിൽപ്രദാനകേന്ദ്രം തുടങ്ങി. സ്വാവലംബീ ഭാരത് അഭിയാന്റെ കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ധനലക്ഷ്മി ബാങ്ക് റീജണൽ മാനേജർ അനൂപ് നായർ ഉദ്ഘാടനം ചെയ്തു.
സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സംയോജകൻ കെ. ഭാഗ്യനാഥൻ അധ്യക്ഷനായി.
രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന സഹകാര്യവാഹ് പ്രസാദ് ബാബു മുഖ്യാതിഥിയായി. ടി.കെ. അശോക് കുമാർ, ജയപ്രകാശ് കേശവൻ, എം.എം. സോമൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..