കയ്പമംഗലം : കയ്പമംഗലത്ത് വനിതകൾ നടത്തുന്ന ഹോട്ടലിൽ മോഷണശ്രമം. ദേശീയപാതയോരത്ത് കയ്പമംഗലം പന്ത്രണ്ടിലുള്ള ഉപ്പും മുളകും തീരമൈത്രി ഹോട്ടലിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കടയുടെ പൂട്ടില്ലാത്ത ഗ്രിൽ വാതിൽ തുറന്ന് അകത്തുകടന്നയാൾ ഭക്ഷ്യവസ്തുക്കൾ കേടാക്കുകയും മേശവലിപ്പുതുറന്ന് പണം മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലിനു മുൻപിൽ മലമൂത്ര വിസർജനവും നടത്തിയിട്ടുണ്ട്.
കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കയ്പമംഗലത്തെ മറ്റൊരിടത്തും സമാനരീതിയിൽ മോഷണശ്രമം നടന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..