• മല്ലഞ്ചിറ തോട്ടിൽ രാസമാലിന്യം കലർന്ന് നിറവ്യത്യാസം വന്നപ്പോൾ
കൊരട്ടി : കൃഷിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്ന ആറ്റപ്പാടം മല്ലഞ്ചിറ തോട്ടിൽ സ്വകാര്യ കമ്പനിയുടെ രാസമാലിന്യമൊഴുക്കുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. തോടിനോടുചേർന്നുള്ള പാക്കിങ് കമ്പനിയിൽനിന്ന് മാലിന്യം തോട്ടിലേക്ക് എത്തുന്നുവെന്നാണ് പരാതി. മാലിന്യം കലർന്നതോടെ വെള്ളത്തിന്റെ നിറംമാറിയെന്നും നാട്ടുകാർ ആരോപിക്കുന്നു.
വിവിധ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന തോട് ചാത്തൻചാൽ, പെരുന്തോട് വഴി ചാലക്കുടിപ്പുഴയിലേക്കാണ് ഒഴുകുന്നത്. ഒട്ടേറെ പാടശേഖരങ്ങളും കരഭൂമികളും ജലസേചന പദ്ധതികളും ആശ്രയിക്കുന്ന ജലസ്രോതസ്സുകളിലേക്കാണ് മാലിന്യമെത്തുന്നത്.
നേരത്തെയും തോട്ടിൽ മാലിനജലം തള്ളുന്നതായി പരാതിയുണ്ടായിരുന്നെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തോടിനോടുചേർന്ന ഭാഗത്തെ കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ്.
തൊഴിലുറപ്പ് പ്രവർത്തകരാകട്ടെ വെള്ളത്തിന്റെ നിറവ്യത്യാസം കണ്ടതോടെ തോട്ടിലിറങ്ങി ജോലി ചെയ്യാനാവില്ലെന്ന നിലപാടിലാണ്.
തോട്ടിൽ രാസമാലിന്യത്തിന്റെ അംശം കണ്ടതോടെ നാട്ടുകാർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നു.
ആരോഗ്യവകുപ്പ് പ്രവർത്തകരെത്തി മലിനജലം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..