ഓർത്തഡോക്‌സ് ഭദ്രാസനാധിപൻ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തി


• പൗരസ്ത്യ കൽദായ സുറിയാനിസഭാ അധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മോറാൻ മാർ ആവ തൃതീയൻ ബാവയുമായി മലങ്കര ഓർത്തഡോക്‌സ് സുറിയാനിസഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തുന്നു

കുന്നംകുളം : പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ അധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മോറാൻ മാർ ആവ തൃതീയൻ ബാവയുമായി മലങ്കര ഓർത്തഡോക്‌സ് സുറിയാനിസഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തി. ഓർത്തഡോക്‌സ് സഭയുടെ പാരമ്പര്യവും ഇന്ത്യയിലെ കൽദായ സുറിയാനിസഭയുമായി ഓർത്തഡോക്‌സ് സഭക്കുള്ള ബന്ധത്തെ കുറിച്ചും യൂലിയോസ് മെത്രാപ്പോലീത്ത പാത്രിയർക്കീസിനോട് വിവരിച്ചു.

മാർതോമ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് 2006-ൽ ചിക്കാഗോയിൽ നൽകിയ സ്വീകരണത്തിൽ കൽദായ സുറിയാനിസഭയുടെ പാത്രിയർക്കീസായിരുന്ന ദനഹാ നാലാമനായിരുന്നു വിശിഷ്ടാതിഥി. പരിപാടിയുടെ മുഖ്യസംഘാടകൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയായിരുന്നു. ഈ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഇറാഖിലെ എർബിനിലെ സഭയുടെ ആസ്ഥാനത്തേക്ക് മെത്രാപ്പോലീത്തയെ പാത്രിയർക്കീസ് ക്ഷണിച്ചു. മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത, മാർ അപ്രേം അഥിനിയേൽ മെത്രാപ്പോലീത്ത, മാർ ഇമ്മാനുവേൽ യോസിഫ്, മാർ പൗലൂസ് ബെഞ്ചമിൻ, മാർ ബെന്യാമിൻ ഏലിയ, ആർച്ച് ഡീക്കൺ വില്യം തോമ എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.

പാത്രിയർക്കീസിന്റെ അടുത്ത സന്ദർശനത്തിൽ ആർത്താറ്റുള്ള കുന്നംകുളം ഭദ്രാസനത്തിലേക്കും സെയ്ന്റ് മേരീസ് ദേവാലയത്തിലേക്കും മെത്രാപ്പോലീത്ത ക്ഷണിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..