തിരുവില്വാമല : പഴയന്നൂർ - ലക്കിടി സംസ്ഥാന പാതയിൽ പഴമ്പാലക്കോട് കൂട്ടുപാത പുനർജനി ഗാർഡൻസിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. പാലക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും കാവശ്ശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കുമാണ് ശനിയാഴ്ച വൈകീട്ട് ആറിന് അപകടത്തിൽപ്പെട്ടത്.
ബൈക്ക് യാത്രികരായ കാവശ്ശേരി ചുണ്ടക്കാട് വീട്ടിൽ കൃഷ്ണൻകുട്ടിയും ഭാര്യ തസ്‌ലിനുമാണ് പരിക്കേറ്റത്. ഇവരെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..