• കണ്ടംകുളത്തി കുടുംബത്തിലെ സമർപ്പിതരുടെ ജൂബിലി പുരസ്കാരം ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ മേരി എസ്തപ്പാന് കൈമാറുന്നു
കൊരട്ടി : ആത്മീയവഴിയിൽ ജൂബിലി പിന്നിടുന്ന കണ്ടംകുളത്തി കുടുംബത്തിലെ സന്ന്യസ്തർക്ക് ആദരമായി സ്നേഹസംഗമം. ഫാ. ജിജോ കണ്ടംകുളത്തി, സിസ്റ്റർ മരീന, സിസ്റ്റർ സുമ എന്നിവരുടെ വൈദിക-സന്ന്യസ്ത ജൂബിലി ആഘോഷങ്ങൾക്കാണ് സമാപനമായത്.
ക്ലാരിഷ്യൻ സഭ സെയ്ന്റ് തോമസ് പ്രോവിൻസ് സുപ്പീരിയർ ഫാ. സിബി ഞാവള്ളിക്കുന്നേൽ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളി വികാരി സെബാസ്റ്റ്യൻ മാടശ്ശേരി അധ്യക്ഷത വഹിച്ചു.
ജൂബിലിയുടെ ഭാഗമായി എർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ ബത്‌ലഹേം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാന് കൈമാറി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സനീഷ് കുമാർ ജോസഫ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. സുമേഷ്, ഫാ. ജോർജ് കണ്ണന്താനം, ഫാ. തോമസ് തെന്നാടി, ഫാ. മനോജ് പണക്കാക്കുഴി, തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..