• പരിശീലനകേന്ദ്രത്തിന്റെ അടിത്തറ പൊളിഞ്ഞ നിലയിൽ
കൊരട്ടി : ഉദ്യോഗാർഥികൾക്ക് വലിയ പ്രതീക്ഷ നൽകി ഒരു പതിറ്റാണ്ടുമുമ്പ് വിഭാവന ചെയ്ത കൊരട്ടി സ്നേഹനഗറിലെ കരിയർ ഗൈഡൻസ് സെന്റർ കെട്ടിടത്തിലൊതുങ്ങി. 2013-ൽ കൊരട്ടി ഗ്രാമപ്പഞ്ചായത്തിലെ സ്നേഹനഗറിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി കരിയർ ഗൈഡൻസ് സെന്റർ നിർമിച്ചത്.
25 ലക്ഷം ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ സാങ്കേതികമികവോടെ പരിശീലനത്തിനാവശ്യമായ സംവിധാനമൊരുക്കുമെന്നാണ് അധികൃതർ സൂചിപ്പിച്ചിരുന്നത്. ഒരോ വർഷവും 50 പേർക്ക് പി.എസ്.സി., സിവിൽ സർവീസ് എന്നിവയ്ക്കുള്ള പരിശീലനം ഒരുക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനനുകൂലമായി കേന്ദ്രത്തോടുചേർന്ന് വിജ്ഞാനഭവനവുമൊരുക്കിയിരുന്നു.
മികച്ച പരിശീലകരെ കണ്ടെത്തി കേന്ദ്രം ആരംഭിക്കുന്നതിന് വാർഷികപദ്ധതിയിൽ പ്രത്യേക അനുമതിയോടെ ഒരോ വർഷവും ഫണ്ട് നീക്കിവയ്ക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. യുവാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് 2017-ൽ ബി.ഡി. ദേവസി എം.എൽ.എ. ആയിരിക്കെ സൗകര്യങ്ങൾക്കായി 10 ലക്ഷവും അനുവദിച്ചിരുന്നു. അതേ വർഷം തന്നെ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തിയിരുന്നുവെങ്കിലും നാളിതുവരെ ഒരാൾക്കുപോലും ഇവിടെ പരിശീലനം നൽകിയിട്ടില്ല. അതേസമയം കെട്ടിടനിർമാണം പൂർത്തിയാക്കി കസേരകൾ ഇറക്കിയത് മാത്രമാണ് പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട് നടന്ന ഏക നടപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..