• ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ടിങ്കറിങ് ശാസ്ത്ര ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് റോബോട്ടിന് ഹസ്തദാനം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി : ചെറുതുരുത്തി ഗവ. സ്കൂളിൽ ടിങ്കറിങ് ശാസ്ത്ര ലാബടക്കം നാലു പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ടിങ്കറിങ് ശാസ്ത്ര ലാബ് ഉദ്ഘാടനംചെയ്തു.
സ്കൂൾ കവാടവും എസ്.എസ്.കെ. ഫണ്ടുപയോഗിച്ചു നിർമിച്ച രണ്ട് ക്ലാസ് മുറികൾ വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദറും നവീകരിച്ച ഹാൾ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി. സാബിറയും ഉദ്ഘാടനം ചെയ്തു.
1994 -95 അധ്യയനവർഷത്തിലെ പൂർവവിദ്യാർഥികൾ നൽകിയ ഫാനുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിർമലാദേവി, പഞ്ചായത്ത് അംഗങ്ങളായ പി.എ. യൂസഫ്, താജുന്നീസ, എറണാകുളം ആർ.ഡി.ഡി. കെ. അബ്ദുൾ കരീം, ആർ.ആർ. പ്രിയ, പ്രധാനാധ്യാപിക ആൻസിയമ്മ, പ്രിൻസിപ്പൽ കെ.ആർ. സ്മിത, എം.ആർ. ജയകൃഷ്ണൻ, കെ.വി. ഗോവിന്ദൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..