• കയ്പമംഗലം സഹോദരസംഘം ഭഗവതീക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണം
കയ്പമംഗലം : കയ്പമംഗലം സഹോദരസംഘം ഭഗവതീക്ഷേത്രത്തിൽ ഉത്സവാഘോഷത്തിനു മുന്നോടിയായി പൊങ്കാലസമർപ്പണം നടത്തി. പന്തീരാഴി നിറക്കൽ പൂജകൾക്കുശേഷം ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തി അുടപ്പുകളിലേക്ക് തീ പടർന്നു നൽകി. രവീന്ദ്രൻ കരിപറമ്പിൽ, ഷജിൽ കരിംപറമ്പിൽ, ബിനോയ് പാണപ്പറമ്പിൽ, നന്ദകുമാർ കുര്യാക്കോട്ട് എന്നിവർ നേതൃത്വം നൽകി. തന്ത്രി സന്തോഷ് ശാന്തിയുടെ നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറി.
ജനുവരി 24-നാണ് ഉത്സവാഘോഷം. 22-ന് രാത്രി ഏഴിന് കുട്ടികളുടെ കലാപരിപാടികൾ, 11-ന് കളമെഴുത്തും പാട്ടും, 23-ന് രാത്രി ഏഴിന് കരിങ്കാളി മെഗാഷോ, 24-ന് വൈകീട്ട് 4.30-ന് അഞ്ച് ആനകളോടെ എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..