ജാബിർ ഓട്ടോയിലെ മടക്കയാത്രയ്ക്ക് ലഭിച്ച തുക ഋഷിരാജ് സിങ്ങിന് കൈമാറുന്നു
വാടാനപ്പള്ളി : ജാബിറിന്റെ ഓട്ടോ തിരിച്ചുവരുമ്പോൾ കയറിയിട്ടുണ്ടോ. എങ്കിൽ, വണ്ടിയിലെ കാരുണ്യപ്പെട്ടിയിൽ നിങ്ങൾ നിക്ഷേപിച്ച തുക നിർധനരായ അർബുദരോഗികൾക്ക് ആശ്വാസമേകും. തൃത്തല്ലൂരിൽ വർഷങ്ങളായി ഓട്ടോ ഓടിക്കുന്ന ജാബിർ ജീവകാരുണ്യപ്രവർത്തകനാണ്. തന്റെ ഓട്ടോയിലെ മടക്കയാത്രയ്ക്ക് ജാബിർ കൂലി വാങ്ങാറില്ല. ഇഷ്ടമുള്ള തുക ഓട്ടോയിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കാം. ഈ തുക പാവപ്പെട്ട അർബുദരോഗികളുടെ ചികിത്സയ്ക്കായി നൽകിവരുകയാണ് വർഷങ്ങളായി ജാബിർ.
ഈ വർഷത്തെ സഹായം പാലിയേറ്റീവ് ദിനത്തിൽ പാവറട്ടി പഞ്ചായത്തിലെ സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് നൽകിയത്. പോലീസ് ഡി.ജി.പി. ഋഷിരാജ് സിങ് ജാബിറിൽനിന്ന് തുക ഏറ്റുവാങ്ങി. സാന്ത്വനസ്പർശം പ്രസിഡൻറ് എൻ.പി. അബൂബക്കർ അധ്യക്ഷനായി. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് ഗസ്സാലി, സാന്ത്വന സ്പർശം രക്ഷാധികാരി എ.കെ. ഉസ്മാൻ ഹാജി എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..