ആശയങ്ങൾ മുഴങ്ങി... ആവേശപ്പോര് മുറുകി


തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദ പരിപാടി ഫെഡറൽ ബാങ്ക് കേച്ചേരി ശാഖ മാനേജർ സന്ദീപ് പി. ശശി ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി. സജി, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ എന്നിവർ സമീപം

കേച്ചേരി : ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷന്റെ ഏഴാം പതിപ്പിലെ ബ്ലോക്കുതല പോരാട്ടത്തിൽ മൂന്നാം മത്സരം തലക്കോട്ടുകര വിദ്യ അക്കാദമിയിൽ നടന്നു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായ സ്പീക്ക് ഫോർ ഇന്ത്യ സംവാദം അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി’ ആവശ്യമാണ് എന്ന വിഷയത്തിലാണ് സംവാദം.

അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാർത്ഥികൾ വാദമുഖങ്ങൾ നിരത്തി. കൂട്ടായ ചർച്ചകളിലൂടെയുള്ള പഠനങ്ങൾക്കും കോളേജുകളിലെ ലൈബ്രറികൾ, ലാബുകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഹോസ്റ്റലുകളിലെ സമയപരിധി തടസ്സമാണെന്ന് വാദം ഉയർന്നു. ഹോസ്റ്റൽ എന്നത് വ്യക്തികൾ കൂടിച്ചേർന്നുള്ള ഒരു സ്ഥാപനത്തിന്റെ ഭാഗമായതിനാൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും അല്ലെങ്കിൽ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടാമെന്നും മറുവാദം ഉണ്ടായി. ഫെഡറൽ ബാങ്ക് കേച്ചേരി ശാഖ തലവനും സീനിയർ മാനേജരുമായ സന്ദീപ് പി. ശശി സംവാദം ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി. സജി, മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മൂന്നാമത്തെ ബ്ലോക്കുതല മത്സരമാണ് ഇവിടെ നടന്നത്.

അടുത്ത മത്സരം

ജില്ലയിലെ നാലാമത്തെ ബ്ലോക്കുതല മത്സരം ചൊവ്വാഴ്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ 9.30-ന് നടക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് രാവിലെ ഒമ്പത് മുതലുള്ള തത്സമയ രജിസ്ട്രേഷനിൽ പങ്കെടുക്കാം. മേൽപ്പറഞ്ഞ വിഷയത്തിലാണ് ഇവിടെയും സംവാദം. ഒരു മിനിറ്റാണ് സമയം. അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..