ചെറുതുരുത്തി : ചരിത്രപ്രാധാന്യമുള്ള പഴയ കൊച്ചിൻ പാലം സംരക്ഷിക്കണമെന്നും പുഴയുടെ സമീപത്ത് പാർക്ക് സംവിധാനങ്ങൾ ഒരുക്കണമെന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ചേലക്കര മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു. ചേലക്കര മണ്ഡലം പ്രസിഡന്റ് സി. വിജയലക്ഷ്മി അധ്യക്ഷയായി.
സംസ്ഥാന കമ്മിറ്റി അംഗം എം.വി. സോമനാരായണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സി.യു. അബൂബക്കർ, സി.പി.ഐ. ലോക്കൽ സെക്രട്ടറി എം.യു. മൊയ്തീൻകുട്ടി, കെ.ആർ. സത്യൻ, അനിലാ വിജീഷ്, പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി സി. വിജയലക്ഷ്മി (പ്രസി.), പി. കൃഷ്ണൻകുട്ടി (സെക്ര.), ജെയ്‌സൺ മത്തായി (ഖജാ.) എന്നിവരെ തിരഞ്ഞടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..