മുരിയാട് ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃസംഗമം പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : പഞ്ചായത്തിൽ ലൈഫ് പദ്ധതിപ്രകാരം പഞ്ചായത്ത്, സംസ്ഥാനസർക്കാർ, ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒന്നരക്കോടി രൂപയുടെ പദ്ധതി നടപ്പാക്കും. നിർമാണം പുരോഗമിക്കുന്ന വീടുകൾ പൂർത്തീകരിക്കുന്നതോടൊപ്പം പുതിയതായി 65 വീടുകൾക്കുകൂടി പദ്ധതിയുടെ ആനുകൂല്യം ഈ വർഷം ലഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്തൃസംഗമം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു.
കെ.പി. പ്രശാന്ത്, കെ.യു. വിജയൻ, രതി ഗോപി, തോമസ് തൊകലത്ത്, സുനിൽകുമാർ എ.എസ്., നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, നിഖിതാ അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, സെക്രട്ടറി റെജി പോൾ, എ.എസ്. പുഷ്പലത, വി.ഇ.ഒ.മാരായ തനൂജ, സിനി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..